ആരോ വിളിച്ചുണര്‍ത്തുന്നു.
ഉണര്‍ന്നിരിക്കുന്ന ഈ ഉറക്കത്തില്‍ നിന്ന് ,
കണ്ടു കൊണ്ടിരിക്കുന്ന ഈ അന്ധതയില്‍ നിന്ന് ,
ബധിരത നടിക്കുന്ന കോലാഹലങ്ങളില്‍ നിന്ന്.
വീണ്ടും കലണ്ടര്‍ മാറ്റുവാന്‍ കാലമായ്.
പ്രായം പ്രദര്‍ശിപ്പിക്കുന്ന പ്രതലങ്ങളില്‍
അങ്ങിങ്ങ് ചില നിമ്ന്നോന്നതങ്ങള്‍,
വയസ്സൊന്നു കൂടി.
വരിക്കച്ചക്കക്കുരുവും അതിരിലെ പുളിമാങ്ങയണ്ടിയും
വീണ്ടുമീരില വിടര്‍ത്തി,
ഭൂതകാലത്തിലേക്ക് വന്മരമായി വളരാന്‍.
ചുറ്റിലുമെല്ലാം മാറുന്നു.
ഭരണം, മരണം, പ്രണയം-
പരിഭവമാര്‍ക്കുമില്ല, കാരണം
സ്‌നേഹമില്ലന്യോന്യമതിനായ് നേരോമില്ല.
അര്‍ത്ഥമില്ലാത്തൊരു വാക്കു മാത്രമോ ‘സ്‌നേഹം‘
വിപണി നല്‍കും രുചിയേറിയ ‘ദ്രുതഭക്ഷണം‘ ,
ജീവിതമനര്‍ത്ഥമായ്ത്തീര്‍ക്കുമീ ഗതിവേഗം
എങ്ങോട്ടു നയിക്കുമീ പുതിയ നൂറ്റാണ്ടിനെ?
മാറ്റമില്ലാതെയെന്നും തുടരും മാറ്റമാണീ,
കാലത്തിന്‍ മാറ്റമതിനൊരു മാറ്റവുമില്ല.
7 comments:
എന്‍റെ കൊല്ലത്തൊരു കാഞ്ഞരോട്ടു കായലുണ്ടു്.
പൊതുവാളാ,
കവിത വായിച്ചു. ഒന്നൂടെ കുറുക്കിയെടുക്കാന്‍ മടിക്കണ്ട. ധൈര്യമായി കാവ്യയാത്ര തുടരുക.
ഇതു ചേനയാണോ മത്തനാണോ എന്നറിയാനുള്ള ആകാംക്ഷയുമായി ഇങ്ങോട്ടൊന്നെത്തിനോക്കുകയും,അഭിപ്രായം പറയുകയും ചെയ്ത സുഹൃത്തുക്കളെ നന്ദി.
വേണു: കാസറഗോഡിന്റെ പഴയ പേരാണ് കാഞ്ഞിരോട്.
ശിവപ്രസാദ് : മുന്‍പൊക്കെ എഴുതിയിരുന്നതാണ്.ഇപ്പോള്‍ കുറെക്കാലമായി പലവിധ കാരണങ്ങളാല്‍ വായനയൊക്കെ കുറഞ്ഞതിന്റെ പോരായ്മയുണ്ടാകും,തുടര്‍ന്നും പ്രൊത്സാഹനം പ്രതീക്ഷിക്കുന്നു.
പെരിങ്ങോടന്‍ ചേട്ടന്
ഒരായിരത്തഞ്ഞൂറ് നന്ദി
നിഘണ്ടു പുലിയായി കെട്ടോ
ഞങ്ങളുടെ മലയാളം പ്രോജക്ടിന് ഏറെ സഹായകമായി
ഉമ്മ്മ്മ്മ്മ്മ്മ്മ്മ.................
അയ്യോ കുറുക്കാ ഞാനെന്ത് തെറ്റ് ചെയ്തൂ ??
ഞാമൊരു പാവം കട്ടപ്പനക്കാരനാ.നല്ല കവിത.ഒന്നു മിനുക്കിയാമതി.
ishtamayi
Post a Comment