Wednesday, December 20, 2006

അക്ഷരദീപം

അ .....അമ്മ,
ആ..... ആയുധം ,
യുദ്ധം............,

അമ്മയുമുമ്മയും അലമുറയിടുന്നു,
ആരുമില്ലേ നേര്‍വഴി നയിക്കാന്‍?

ഇടയില്‍ക്കിടക്കുന്ന നെല്ലിനെയരിയാക്കിയും
ഈയരിച്ചോറുണ്ണും വയര്‍ വേറെന്നോര്‍ക്കാതെ

ഉരലുമുലക്കയും യുദ്ധമെരിപൊരി
ഊക്കുള്ളവന്‍ കലിതുള്ളിത്തിളയ്ക്കുന്നു.

എന്തിനായ് കേഴുന്നുവോ വിശക്കുംവയര്‍,
ഏതൊരു കോണിലും കാണ്മതില്ലാരുമേ.

ഐക്യമുടയ്ക്കുവാന്‍ നമ്മളുയര്‍ത്തുന്നു
ഒന്നായ നമ്മള്‍ക്കിടയില്‍ മതിലുകള്‍
ഓര്‍ക്കുകില്‍ ജീവിതമെന്തൊരു ദൈന്യത
ഔദാര്യമായി ഭവിക്കുമീ യാത്രയില്‍.

അക്ഷരദീപം കൊളുത്തിടാം പാതയി-
ലൊറ്റയ്ക്കല്ലെന്നു നാമന്യോന്യമോതിടാം.

പൊതുവാളന്‍:

6 comments:

  1. Unknown said...

    കവിതയായിതാ കുറച്ച് അക്ഷരങ്ങള്‍ കൂടി നിങ്ങള്‍ക്കു സ്‌നേഹപൂര്‍വം.
    അക്ഷരദീപം

  2. വിഷ്ണു പ്രസാദ് said...

    കവിതയെഴുതാനുള്ള കഴിവ് അത്ര വലിയ സംഗതിയൊന്നുമല്ല.പക്ഷേ മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവാണ് പ്രധാനം.കവിതയുടെ മാണിക്യം കണ്ട് തിരഞ്ഞു ചെന്നപ്പോള്‍ അതിന് കാവലിരിക്കുന്ന ഒരു വിഷസര്‍പ്പത്തെ കണ്ട് ഞാന്‍ അടുത്തദിവസങ്ങളിലൊന്നില്‍ ഭയത്തിന്റെ തമസ്സിലേക്ക് മറിഞ്ഞുവീണു.ഇവിടെയാണ് പൊതുവാളനെപ്പോലെയുള്ള കവികളുടെ പ്രസക്തി.എഴുത്തിന് ചിലപ്പോഴെങ്കിലും സമൂഹത്തിനോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവണം.അഭിനന്ദനങ്ങള്‍ ...

  3. Unknown said...

    വിഷ്ണു , മേരി വന്നതിനു നന്ദി.

    ഓ.ടോ. തൊഴിലളികള്‍ പണി മുടക്കിലല്ലെങ്കില്‍ അവര്‍ക്കിങ്ങോട്ടും വന്നു രണ്ട് കുശലം പറഞ്ഞിട്ട് പോകാം.

  4. വിചാരം said...

    മാഷിന്‍റെ അഭിപ്രായമാണ് എനിക്കും എന്നാല്‍ മാഷിനെ പോലെ പൊതുവാളനെ പോലെ എല്ലാര്‍ക്കും കവിത എഴുതാനാവുമോ ? ഇല്ല എന്നാണെന്‍റെ അഭിപ്രായം .
    പൊതുവാളനും കുടുംബാംഗങ്ങള്‍ക്കും
    സ്നേഹവും സന്തോഷവും
    കരുണയും ദയയും
    നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
    പുതുവത്സരാശംസകള്‍
    നേരുന്നു

  5. സ്പിന്നി said...

    നല്ല മനസ്സുള്ളവര്‍ക്കേ ഇങ്ങിനെ എഴുതാന്‍ കഴിയൂ..
    പൊതുവാള്‍ ഉയരങ്ങളിലെത്തട്ടെ എന്ന പ്രാത്ഥനയോടേ......
    സ്നേഹപൂര്‍വ്വം.

  6. നന്ദു കാവാലം said...

    :)
    പൊതുവാളെന്നൊരു കവിത്വകന്‍
    പൊതുവായെന്‍ കവിത വായിച്ചു.
    പൊതിയാത്തേങ്ങ പോലുള്ള- ത്
    പൊതുവേ കക്ഷിക്കു പിടിച്ചില്ല
    പെട്ടെന്നുണ്ടായ കോപത്താല്‍
    പലവാ-യുള്ളൊരു വാളിനാല്‍
    പിന്‍ മുന്‍ ഒന്നും നോക്കാതെ
    പൊതുവാളെന്നെ വീശിനാല്‍
    നന്ദു കണ്ടതു പേടിച്ചു
    നംബിയാരെ പൊറുക്കണെ..
    :)