Sunday, January 14, 2007

അതിവേഗ പാത (കവി താ)

പാതയതിവേഗം മുന്നോട്ടു കുതിക്കുന്നു,
പുറകെ ഞാനും.

പണ്ടിന്റെ ചരിത്ര വണ്ടികള്‍ കാളകള്‍ വലിച്ചു നീക്കിയ
പാ‍ണ്ടികശാലകലിലേക്കധികാരം നടന്നു കയറിയ
ചെമ്മണ്‍ പാതകളെ നിങ്ങളെ മറന്നിടാം.

ഫണ്ടിന്റെ പുത്തന്‍ പേടകം ശീഘ്രമറയിലെത്തണം
പളപള മിന്നുന്ന നൂതന വാഹനം
പായണമതിവേഗം കാല്‍ തൊട്ടു തല വരെ.

മുടക്കും നീയിക്കാര്യം മിണ്ടിയാല്‍,
മടിക്കാതെയൊടുക്കം പറഞ്ഞീടാമപ്പൊളെന്റേതായീടും.

അരുതേയൊരിക്കലും കണ്ടതു ചൊല്ലീടല്ലേ
അഥവാ കാണുന്നെങ്കിലെന്‍ കണ്ണിലൂടെ കാണൂ.

9 comments:

  1. Unknown said...

    ഒരു കുഞ്ഞു പോസ്റ്റ്, അതിവേഗപാത.

    “അരുതേയൊരിക്കലും കണ്ടതു ചൊല്ലീടല്ലേ
    അഥവാ കാണുന്നെങ്കിലെന്‍ കണ്ണിലൂടെ കാണൂ.“

    കാഞ്ഞിരോടന്‍ കഥകളിലേക്ക് 2007ന്റെ സ്വാഗതം.

  2. Unknown said...

    ഒരു കുഞ്ഞു പോസ്റ്റ്, അതിവേഗപാത (കവിത).

    “അരുതേയൊരിക്കലും കണ്ടതു ചൊല്ലീടല്ലേ
    അഥവാ കാണുന്നെങ്കിലെന്‍ കണ്ണിലൂടെ കാണൂ.“

    കാഞ്ഞിരോടന്‍ കഥകളിലേക്ക് 2007ന്റെ സ്വാഗതം

  3. നന്ദു said...

    വികസനം ആദ്യം കയ്ക്കും പിന്നെ പിന്നെ മധുരിക്കും.
    കമ്പ്യൂട്ടറ് കേരളത്തിലേയ്ക്കു വന്നപ്പോഴും സ്ഥിതി ഇതു
    തന്നെയായിരുന്നു. എക്സ്പ്രസ് ഹൈവേ വേണ്ട നാടിനെ രണ്ടായി മുറിക്കും എന്നു പറഞ്ഞവറ് ഇന്നലെ പറയുന്നതു കേട്ടു അതിവേഗ പാത ആകാം എന്നു. “എക്സ്പ്രസ് ഹൈവേയും” “അതിവേഗപാതയും“ തമ്മിലെന്താ വ്യത്യാസം എന്ന് പിടികിട്ടുന്നില്ല.!!

    പൊതുവാളന്‍ നല്ല കവിത:)

  4. ibnu subair said...

    കേരളത്തില്‍ തെക്ക്‌ വടക്ക്‌ നീണ്ടുകിടക്കുന്ന റെയിപ്പാത കേരളത്തെ രണ്ടായി മുറിക്കുന്നു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല, പിന്നെ എക്സ്പ്രസ്സ്‌ ഹൈവേയെക്കുറിച്ച്‌ എന്താണിത്ര വേദന എന്ന് മനസ്സിലാകുന്നില്ല , ഈ ഭരണകാലത്ത്‌ ആ വഴിവന്നാല്‍ മുനീറിന്‌ കിട്ടേണ്ട കമ്മീഷന്‍ എളമരത്തിനു കിട്ടും \എന്ന ഒരു വ്യത്യാസം മാത്രമാണ്‌ മനസ്സിലാകുന്നത്‌, ഏത്‌ പദ്ധതിയായാലും 5% കമ്മീഷന്‍ മന്ത്രിക്കും, 20% ബാക്കി മൊത്തത്തിലും എന്ന ഒരലിഖത നിയമം കേരളത്തില്‍ നടപ്പുണ്ട്‌, എല്ലാം കഴിഞ്ഞു വരുമ്പോള്‍ മൊത്തം തുകയുടെ 40% എങ്കിലും പദ്ധതിക്കുവേണ്ടി ചിലവഴിക്കുമോ എന്ന് സംശയമാണ്‌, നിലവിലെ നഷണല്‍ ഹൈവേയുടെയും, എം.സീ റോഡിന്റെയും ശേഷി പൂര്‍ന്നമായി ഉപയോഗിക്കികയും, പട്ടണങ്ങളില്‍ അവശ്യത്തിന്‌ സമാന്തര പാതകള്‍ ഉണ്ടാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ എക്സ്പ്രസ്സ്‌ വേയില്ലാതെ തന്നെ കാര്യം പൂര്‍ത്തിയാവും എന്നും തോന്നുന്നു...

  5. Raghavan P K said...

    ചെമ്മണ്‍ പാതകളെ നിങ്ങളെ മറന്നിടാം.പണ്ടിന്റെ ചരിത്രം മറക്കാതിരിക്കട്ടെ!
    ചെറുതെങ്കിലും നന്നായിട്ടുണ്ട് വരികള്‍

  6. കുറുമാന്‍ said...

    ഇത് ഞാന്‍ കണ്ടില്ലാല്ലോ :)

  7. വല്യമ്മായി said...

    നല്ല കവിത.അങ്ങനെയെന്തെല്ലാം മറയുന്നു.

  8. Unknown said...

    എന്റെ അതിവേഗപാതയിലൂടെ അതിദൂരം വണ്ടിയോടിച്ചെത്തിയ എല്ലാര്‍ക്കും നന്ദി.

    നന്ദു:)
    ഇബ്നു സുബൈര്‍:)

    രാഘവന്‍.പി കെ:)
    നിങ്ങളുടെയൊക്കെ ഉള്ളില്‍ പ്രസക്തമായ ചില ചിന്തകള്‍ക്കു വഴി വെച്ചുവെങ്കില്‍ അതു നന്നായി അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.

    കുറുമാന്‍:) ‘ഇത് ഞാന്‍ കണ്ടില്ലാല്ലോ :)‘
    വല്ലപ്പോഴുമൊക്കെ ഇതുവഴി വരൂന്നേ...

  9. msraj said...

    കവിത വായിച്ചു..
    ഇഷട്മായി..
    പാത പോലെ കവിതയും നല്ലവേഗമുള്ളതായിത്തോന്നി..