പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?
അരക്ഷിതത്വം ഘോരമേഘമാലകളായീ
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സംഗത മഞ്ഞു പാളി പോല്‍മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?
അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?
എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.
സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,സിരയില്‍
രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.
എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല,പീഠന പരമ്പര
മാതാക്കള്‍, പിതക്കന്‍മാര്‍,ഗുരുവും പ്രതിക്കൂട്ടില്‍.
ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങ്ങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെകുഞ്ഞിനെ
ഞാനെങ്ങനെപ്പകല്‍ വെട്ടത്തിലും
പാതയിലൊറ്റയ്ക്കു യാത്രയാക്കും?.
പാഴ്‌വിചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്
പേറുന്ന ഭാരം നിങ്ങള്‍ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.
Saturday, February 10, 2007
Subscribe to:
Post Comments (Atom)
4 comments:
മകളെ മാനഭംഗപ്പെടുത്തിയ പിതാവിന് കഠിന തടവും പിഴയും എന്ന പത്രവാര്‍ത്ത വായിച്ചപ്പോള്‍ , അതോടൊപ്പം കൂടുതല്‍ പ്രസക്തമായ ഈ കവിത ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കണം എന്നു തോന്നി .മുന്‍പ് വായിച്ചവരോടും കൂടി ആ വാര്‍ത്തയോടൊപ്പം ഒരു പുനര്‍വായന ആവശ്യപ്പെടുന്നു.
ഇന്നു ജീവിതം തന്നെയെന്നായിരിക്കുന്നു, ഈ ഭീതി.പൊതുവാളേ,ആ ഭയം നല്ല രീതിയില്‍ പകര്‍ത്തിയിരിക്കുന്നു.
bhayam pakarthia kavitha..abhinandanangal
'മകളെ മാനഭംഗപ്പെടുത്തിയ പിതാവിന് കഠിന തടവും പിഴയും എന്ന പത്രവാര്‍ത്ത വായിച്ചപ്പോള്‍ , അതോടൊപ്പം കൂടുതല്‍ പ്രസക്തമായ ഈ കവിത ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കണം എന്നു തോന്നി '
വേണു:)
അതെ .ആ ഭയപ്പാടെല്ലാ മനസ്സുകളിലും വിങ്ങുന്നുണ്ട്.
മനു:)
നന്ദി. (വീണ്ടും വരിക)
Post a Comment