ചിതലരിച്ച വാതിലും മഴവന്നാല്‍ ചോരുന്ന മേല്‍ക്കൂരയുമുള്ള കൂട്ടില്‍ അവളും അനിയത്തിയുമായിരുന്നു താമസം.
അനിയത്തി ഇത്തിരി അഹങ്കാരിയുമായിരുന്നു.തിന്നാനെന്തു കിട്ടിയാലും തന്റേതുകൂടി തട്ടിപ്പറിച്ച് ശാപ്പിടുന്ന അനിയത്തിയോടെന്നും അവള്‍ക്കു വെറുപ്പായിരുന്നു.
അങ്ങനെയുള്ളൊരു കലഹത്തിനിടെ ഇന്നലെ ആകാശത്ത് വട്ടമിട്ട് പറന്ന ഒരു കഴുകന്‍ അനിയത്തിയെ റാഞ്ചിയേടുത്തപ്പോള്‍ അവളുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞിരുന്നുവോ?
ഇപ്പോള്‍ അവളുടെ കാലിലവന്‍ പിടുത്തമിട്ടപ്പൊള്‍ അവള്‍ ഓര്‍ത്തു ,‘ദുഷ്ടയാണെങ്കിലും ആര്‍ത്തിപ്പണ്ടാരമാണെങ്കിലും അനിയത്തിയുണ്ടായിരുന്നെങ്കില്‍ ഒച്ചയുണ്ടാക്കി ഗൃഹനാഥനെ ഉണര്‍ത്തുമായിരുന്നു.‘
ഇനിപറഞ്ഞിട്ടെന്താ വൈകിപ്പോയി.
Monday, February 12, 2007
Subscribe to:
Post Comments (Atom)
5 comments:
ഇവിടൊരു കുറിപ്പുണ്ടേ..
‘വൈകിയുദിക്കുന്ന വിവേകം’
വാള്‍സ്...ഇതു മുന്‍പ് പോസ്റ്റിയിരുന്നോ....ഞാന്‍ വായിച്ച പോലെ ഒരു ഓര്‍മ്മ....അതോ.....ഇതേ പോലുള്ള കമന്റ് ആയിരുന്നോ......കിഡ്നി വിറ്റ് കള്ളുകുടിച്ചേ പിന്നെ ഓര്‍മ ഒക്കെ പോയി....
:)
-sul
സാന്‍ഡോസേ:)
ഊഹം തെറ്റിയിട്ടില്ല കേട്ടോ, കമന്റായിട്ടതാണെങ്കിലും അതിനൊരു സ്വതന്ത്രമാനം ഉണ്ടെന്നു തോന്നി.
സുല്‍ :)
നന്ദി വീണ്ടും വരിക.
....അവളുടെ കാലിലവന്‍ പിടുത്തമിട്ടപ്പൊള്‍ .....
അതാരാ, കോഴിക്കള്ളന്മാരാണോ?
Post a Comment