Thursday, February 08, 2007

മലയാളം (കവിത)



സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.......

അമ്മേ, നിന്റെ താരാട്ടുപാട്ടിലെ
വര്‍ണ്ണ മാരിവില്ല് മലയാളം

നീ ചുരത്തിയൊരമൃതബിന്ദുവിന്‍
‍ജീവമാധുര്യം മലയാളം

നിന്റെയക്ഷയ പാത്രമേകുന്ന
കഥകളെന്നുമെന്‍ മലയാളം.

ഞാന്‍ പിറന്നൊരാ ഗ്രാമഭൂമിതന്‍
മന്ദഹാസം മലയാളം.

കവിതമൂളിക്കൊണ്ടൊഴുകുമരുവിതന്‍ ‍
കളകളാരവംമലയാളം.

സ്നേഹഭാവനയ്ക്കിമ്പമേകുന്ന
താളമെന്നും മലയാളം.

ഭാവഗീതികള്‍ക്കീണമേകുന്ന
രാഗമെന്നും മലയാളം.

നിന്റെ മക്കളീ ലോകമൊട്ടുമേ
നിന്‍ യശസ്സുയര്‍ത്തീടവെ-

നിര്‍മ്മലന്മാരാം എന്റെ സോദരര്‍-
ക്കമ്മ തന്നെ മലയാളം.

കാഞ്ഞിരോടന്‍(കാസറഗോഡന്‍) മലയാളം
ഇവിടെ

12 comments:

  1. Unknown said...

    ‘സ്നേഹത്തിന്റെ തേനുറവ വറ്റാതെ അന്തിക്കു കൂടണയുന്ന മക്കളെയും കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും.......‘



    ബ്ലോഗ് തുടങ്ങിയ ആദ്യകാലത്ത് പിന്മോഴിസെറ്റിങ്ങൊന്നുമില്ലാതിരുന്നപ്പോള്‍ പോസ്റ്റ് ചെയ്ത് ആരും കാണാതെ പോയ ഒരു കവിത “മലയാളം” മാതൃഭാഷയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും മുന്നില്‍ ഒരിക്കല്‍ക്കൂടി സമര്‍പ്പിച്ച് കൊള്ളുന്നു.

  2. സു | Su said...

    മലയാളം മനോഹരം. :)

  3. G.MANU said...

    madhuram malayaalam...manoharam malayalam

  4. Unknown said...

    “വരുവാനില്ലാരുമീ വിജനമാം വീഥിയില്‍
    അറിയാമതെന്നാലും........“

    എന്നും പാടി കാഞ്ഞിരോട്ടെ പടിപ്പുര അടച്ചേക്കാം എന്നും കരുതി വന്നു നോക്കിയപ്പോഴാണ് ,
    സൂ,
    മനൂ,
    നിങ്ങള്‍ വന്ന വിവരം അറിഞ്ഞത് .
    വന്നതിലും വായിച്ചതിലും സന്തോഷം.

    ആരെങ്കിലുമൊക്കെ ഇനിയും വരുമായിരിക്കും എന്ന നേരിയ പ്രതീക്ഷയോടെ തല്‍ക്കാലം ഈ പടിപ്പുര വാതില്‍ തുറന്നു തന്നെ ഇടുന്നു.

  5. മനോജ് കുമാർ വട്ടക്കാട്ട് said...

    നിര്‍മ്മലന്മാരാം എന്റെ സോദരര്‍-
    ക്കമ്മ തന്നെ മലയാളം


    (ആരാണിവിടെ പടിപ്പുര, പടിപ്പുര എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്‌?)

  6. Unknown said...

    പടിപ്പുര ഭയക്കേണ്ട പടിപ്പുരയെപ്പറഞ്ഞതല്ല,
    പടിപ്പുര അടയ്ക്കുന്ന കാര്യം ആലോചിച്ചതായിരുന്നു.
    ഇപ്പോളീ കാഞ്ഞിരോട്ടെ പടിപ്പുര കടന്നു വന്ന പടിപ്പുരയ്ക്കും നന്ദി.

  7. sandoz said...

    പടിപ്പുര അടക്കല്ലേ...പൂയ്‌...ഞാനുമുണ്ടേ......

    ഇങ്ങാട്ട്‌ ഉച്ചക്ക്‌ പുറപ്പെട്ടതാ.....അപ്പഴാ വേറൊരു മലങ്കോളു കിട്ടീത്‌.പിന്നെ അവിടെ കിടന്ന് ഉരുണ്ട്‌ പിരണ്ട്‌.....ദാഹിച്ചിട്ട്‌ വയ്യാ...ഇത്തിരി പച്ചവെള്ളം ഇങ്ങട്‌ എട്ക്കാ....

    റി-പോസ്റ്റ്‌ ചെയ്തത്‌ നന്നായി...കൊള്ളാട്ടോ.

  8. Anonymous said...

    സുന്ദരമായ ഒരു കവിത

  9. കുറുമാന്‍ said...

    മനോഹരമായിരിക്കുന്നു പൊതുവാളാ, പക്ഷെ ഇതങ്ങട് പുറം ലോകമറിയുന്നില്ലല്ലോ?

    ഇത്തരം, ലാളിത്യമേറിയ, മലയാണ്മയുടെ കവിതകള്‍ ബ്ലോഗേഴ്സിലെത്തിയില്ലെങ്കില്‍, അവര്‍ മനസ്സിലാവാത്ത കവിത (ഇവിടെ പലര്‍ക്കും, ഞാനടക്കം, മലയാളത്തിലെഴുതിയാലും, കവിത മനസ്സിലാവാന്‍ പ്രയാസമാണ്) കവിതയായി ആരുടേ മുന്‍പിലെത്തും?

  10. സാരംഗി said...

    മലയാളത്തിന്റെ മാധുര്യം നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ കവിത..

  11. Unknown said...

    സന്‍ഡോസ് :)
    പടിപ്പുര അങ്ങനെയൊന്നും അടക്കാന്‍ വേണ്ടിയല്ല തുറന്നിട്ടത് ,പിന്നെ ആരെയും കാണാതായപ്പോള്‍ ഒന്നു വിളിച്ചു ചോദിച്ചതാ. ഇപ്പോ ദാഹമൊക്കെ മാറിയില്ലെ ഇനിയും വരിക.

    നവന്‍:)
    ആസ്വദിച്ചല്ലോ നന്ദി.

    കുറുമയ്യാ:)
    എനിക്കിതൊക്കെയേ കഴിയൂ. വായിക്കേണ്ടതും അഭിപ്രായിക്കേണ്ടതും നിങ്ങളല്ലേ?

    സാരംഗി:)
    അതു മലയാളത്തിന്റെ മധുരമല്ലേ, മാതൃത്വത്തിന്റെ മഹത്വം.

  12. vidya said...

    മലയാള കവിത മരിക്കുന്നു മരിക്കുന്നു എന്നാരാ പറഞ്ഞത്..
    മരിക്കുകില്ലോരിക്കലും മധുരമെന്‍ മലയാളക്കിളിമകള്‍
    പാടാതില്ലോരിക്കലും എക്കാലം കളകളാരവം ഉതിര്‍ത്തു
    അമൃത പ്രവാഹിനിയായ്‌ കവിത പ്രവഹിക്കവേ..

    കാഞ്ഞിരോടന്‍ പൊതുവാള്‍ക്ക് ‌ എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.

    for http://www.malayalampoems.com/

    vidya