കടച്ചക്കല്ല് = അരകല്ല്
കടയങ്കല്ല്.= അരകല്ല്
കണ്ടം= വയല്‍
കണ്ടം =കഷണം
നാട്ടി =നെല്‍കൃഷി
പയ്യു=പശു
കരക്ക=തൊഴുത്ത്
കരക്കര= വിഷമം( വിഷാദം,മൂഡൌട്ട്)
നാനായി,=ഇടങ്ങഴി
എട്ങായി=ഇടങ്ങഴി അളവുപാത്രം
നായി=നാഴി
ഒയക്കായി=നാഴിഅളവുപാത്രം
ഉരി=1/2നാഴി
നായി=നായ
അന്തിമോന്തി=സായംസന്ധ്യ ,തൃസന്ധ്യ
മോന്തി, മോന്തിക്ക്=രാത്രി, രാത്രിയില്‍
രാക്കൊണ്ടേ= അതിരാവിലെ(പുലര്‍ച്ചെ)
നട്ടി= പച്ചക്കറി
പറങ്കള്=മുളക്
കൊത്തമ്പാരി= മല്ലി
കടു= കടുക്
ചെരങ= മത്തന്‍
പട്‌ളക്കായി= പടവലങ്ങ
താരോപ്പെരങ്ങ=നരമ്പന്‍
കോയക്ക= കോവക്ക
ബൈനിങ= വഴുതിനങ
ബ്ലാത്തിച്ചക്ക=ശീമച്ചക്ക
ഞാറ്= നെല്‍ച്ചെടി
മൂരുക= കൊയ്യുക
മൂര്‍ച്ചപ്പണി= കൊയ്ത്ത്
തോട്ടം= കവുങിന്‍ തോട്ടം
മാച്ചിപ്പട്ട= കവുങിന്റെ ഒലി
പാള= കവുങിന്‍ പോള
തള= തളപ്പ്
മാച്ചി= ചൂല്
പൊഞ്ഞാറ്= വിരഹദു:ഖം
ബേജാറ്= വിഷമം
ബായിക്ക്ട്=ശകാരം
കലമ്പ് =വഴക്കുകൂടുക
പുല്‍ത്തല്, പുല്‍ത്തി=ശകാരിക്കുക, ശകാരിച്ചു
തയ്ക്കുക,തച്ചു =അടിക്കുക,അടിച്ചു
മേടുക, മേട്ടം= കിഴുക്കുക, കിഴുക്ക്
അടിക്കുക= തയ്ക്കുക( ഉദാ:കുപ്പായം അടിക്കുക)
തല്ലാക്കുക= അടിയുണ്ടാക്കുക
ബായ=വാഴ
ബായി= വായ്
കായി= പഴം
കോയ= കോവ(കോവല്‍)
ആരി=ആര്
ഓന്‍= അവന്‍
ഓള്=അവള്‍
ഓള്=ഭാര്യ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്‍(അദ്ദേഹം)
അപ്പ്യ=അവര്‍
ഇപ്പ്യ= ഇവര്‍
മോട്ടന്‍ = മുടന്തന്‍
തമ്മിക്കുക= സമ്മതിക്കുക
മംഗലം= കല്ല്യാണം
പൊടമുറി= കല്ല്യാണം
പൊടമുറിക്കാരന്‍= വരന്‍
ഒറ്റക്കോലം= രാത്രിയില്‍ നടത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യക്കോലത്തിന്റെതീയാട്ടം.
ബാ=വരൂ
ബെരൂന്‍=വരൂ(ബഹുമാനത്തോടെ)
പോട്=പോകൂ
പോഊന്‍= പോകുവിന്‍(ബഹുമാനത്തോടെ)
ഓട്ത്തു=എവിടെ
തെളിപ്പ്= സഞ്ചയനം (ഒരു മരണാനന്തരക്രിയ)
പോന്നത്= പോകുന്നത്
ബെര്ന്നത്= വരുന്നത്
തംശ്യം(തമിശ്യം)= സംശയം
ചോയ്ക്കുക= ചോദിക്കുക
കയ്‌മ= കൈയില്‍
കാരിച്ചി= കറുത്ത പെണ്ണ്(ഒരു പേര്)
വെള്ളച്ചി= വെളുത്തപെണ്ണ് (ഒരു പേര്)
തണാറ്= തലമുടി
നൊമ്പലം= വേദന
തലാമ്പലം= തലവേദന
പള്ള =വയറിന്റെ വശം ( കക്ഷത്തിനു താഴെ)
ചൊമ= ചുമ
കാറുക= ഛര്‍ദ്ദിക്കുക
തൂറുക= മലവിസര്‍ജ്ജനം ചെയ്യുക
പൊറത്ത് പോക്ക്= വയറിളക്കം
പള്ളമ്മല്‍= ചെരിവില്‍
കുന്നിന്റെ പള്ള = കുന്നിന്‍ ചെരിവ്
എരിഞ്ഞി= ഇലഞ്ഞി മരം
പേരാല്‍= പേരമരം
ചിമ്മിണിക്കൂട് =മണ്ണെണ്ണ വിളക്ക്
ചിമ്മിണി,ചിമ്മിണി എണ്ണ=മണ്ണെണ്ണ
ബെറ്= വിറക്
ബെറ് കൊത്തുക= വിറക് പൂളുക
തുള്ളുക=ചാടുക
ചാടുക= കളയുക
ചട്ട്വം=ചട്ടുകം
പൂള്=കഷണം
കൊള്ളി=മരച്ചീനി
കൊള്ളി=വിറക്
കൊള്ളികൂട്ടുക= ചിതയൊരുക്കുക
ബാതില്= വവ്വാല്
ബണ്ണാന്‍=ചിലന്തി
വണ്ണാന്‍= തെയ്യക്കോലമണിയുന്ന സമുദായങ്ങളില്‍ ഒന്ന്.
അച്ച്‌ള്= ഒച്ച്
കൂറ= പാറ്റ
കണിയാന്‍= തുമ്പി
കണിയാന്‍= (ഗണകന്‍)ജ്യോതിഷം കുലത്തൊഴിലായ ഒരു സമുദായക്കാരന്‍.
ഉണ്ട്ലിക്കം= ഒരു അപ്പം
മൂഡ= പഴുത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
ബെരു=പഴയ കാലത്ത് നെല്ലുണക്കാനും മറ്റും അടുപ്പിനു മുകളില്‍ തൂക്കിയ്യിടാറുള്ള മുളകൊണ്ടുണ്ടാക്കുന്ന തട്ട്.
തടുപ്പ= മുറം
ഇതില്‍ എല്ലാം കാസറഗോഡന്‍ വാക്കുകള്‍ മാത്രമാണെന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല,ഒരുപക്ഷെ മറ്റെവിടെയെങ്കിലും ഉപയോഗത്തിലുണ്ടാവാം എനിക്കറിയില്ല.
ഇനിമുതല്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞാരും ചരിത്രമുറങ്ങുന്ന കോട്ടകളുടെ നാടായ കാസറഗോഡേക്കു വരാതിരിക്കണ്ട.
എല്ലാവര്‍ക്കും സ്വാഗതം.