Wednesday, February 14, 2007

ഒരു കൊച്ചു ചിന്ത.

സത്യം ചാരം മൂടിക്കിടക്കുന്ന കനലാണെങ്കില്‍ ,അസത്യം സൌന്ദര്യത്തിന്റെ വര്‍ണ്ണശബളിമ എടുത്തണിഞ്ഞ് ഏതു സൂര്യനേയും മോഹിപ്പിക്കാനാവുമെന്ന ഗര്‍വ്വ് നടിച്ച് നില്‍ക്കുന്ന കടലാസ് പൂക്കളല്ലേ?.

8 comments:

  1. Unknown said...

    ഇവിടൊരു പോസ്റ്റുണ്ടേ....

    ഒരു കൊച്ചു ചിന്ത

  2. സുല്‍ |Sul said...

    ഇവിടെയൊരു തേങ്ങ

    “ഠോ.......” ഇത്തിരി സ്റ്റൈല്‍. വെടിപൊട്ടിയപോലെ.

    കടലാസുപൂക്കള്‍ എനിക്കിഷ്ടമാണ്.

    -സുല്‍

  3. സു | Su said...

    കടലാസ് പൂക്കള്‍ ആണോ? ആവുമെന്ന് തോന്നുന്നില്ല. അസത്യം എന്നെങ്കിലും വാടില്ലേ? :)കടലാസ് പൂക്കള്‍ക്ക് വാട്ടം കുറച്ച് കുറവാണ്.

  4. Unknown said...

    സുല്‍:)
    അടിച്ച തേങ്ങയ്ക്ക് നന്ദി.ഇത്തിരി സ്റ്റൈലില്‍ ഉടച്ചതിനാല്‍ ചിന്നിച്ചിതറിപ്പോയി, പൊടി പോലുമില്ല കണ്ടുപിടിക്കാന്‍.

    സു:)
    നന്ദി,
    വാട്ടമില്ലെങ്കിലും അവയ്ക്ക് സ്വത്വമില്ലെന്ന തിരിച്ചറിവ് വരുമ്പോള്‍ ആരായാലും മുഖം തിരിക്കും.

  5. sandoz said...

    ഹയ്യ്‌....ഇതെപ്പഴാ സംഭവിച്ചത്‌....രാവിലെ ഞാന്‍ ഇതു വഴി ഒക്കെ പോയത്‌ ആണല്ലോ......

    ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍ പൊതുവാളേ....വാളിനോട്‌ ആരെങ്കിലും നുണ പറഞ്ഞൊ...അതോ വാള്‍ ആരോടെങ്കിലും സത്യം പറഞ്ഞോ.....സത്യം പറ.....

  6. വല്യമ്മായി said...

    കടലാസ് പൂക്കളൊക്കെ നിറം മങ്ങി സത്യം പുറത്ത് വരും വരാതിരിക്കില്ല.

  7. Unknown said...

    സാന്‍ഡോസേ:)
    വന്നതിനു നന്ദി.വീണ്ടും വരിക.
    എന്നോടാരും നുണ പറഞ്ഞതല്ല, എല്ലാരും ചേര്‍ന്ന് ചില നുണകളെ സത്യത്തിന്റെ വേഷം കെട്ടിച്ച് എഴുന്നള്ളിക്കുകയല്ലേ?

    വല്ല്യമ്മായി :)
    നന്ദി.
    അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.

  8. Siji vyloppilly said...

    പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്‌. ഇഷ്ടപ്പെട്ടു.