Thursday, February 15, 2007

അശനിപാതം ( കവിത)

പ്രണയം പൂക്കുന്ന രാത്രികള്‍ക്ക്
ബോധം നശിപ്പിക്കുന്ന ഇരുട്ട് കൂട്ട്
പ്രബോധനവുമായി വന്നൊരാള്‍
പ്രണയത്തിന്റെ ഇരുട്ടറകള്‍ പൂകി

ഇന്ദ്രിയസുഖങ്ങള്‍ക്കപ്പുറം
ജീവിതം മറ്റൊന്നല്ലെന്ന നിനവില്‍
ഇരുട്ടറകളിലുള്ളതെല്ലാം പകല്‍ -
മാന്യതയുടെ മുഖം‌മൂടി ചൂടി
പരവേശം മൂര്‍ച്ഛിച്ചപ്പോള്‍
അവനവന്റെ ചോര തന്നെ
ആവോളം കുടിച്ചു

രതിയുടെ വളര്‍ച്ചാസൂചിക
തിരിച്ചിറങ്ങാത്തൊരാകാശനൌകയാകാന്‍
പുത്തനിന്ധനം നിറച്ച് കുതിച്ച പരീക്ഷണപ്പറക്കലില്‍
ചിറകൊടിഞ്ഞ് തീപ്പിടിച്ച് നിലം പതിച്ചു.

6 comments:

  1. Unknown said...

    ബൂലോരേ ഇവിടൊരു കവിതയുണ്ടേ വന്ന് വായിച്ചഭിപ്രായം പറയണേ.

    "അശനിപാതം ( കവിത)"

  2. സജീവ് കടവനാട് said...

    മാഷേ പത്ര പരസ്യങ്ങളൊന്നും കാണാറില്ലേ.
    പുതിയ ഐറ്റം ഇന്ധനം വിപണിയിലറങ്ങിയിട്ടുണ്ട്. ഒന്ന് പരീക്ഷിച്ചൂടേ...

  3. ഇട്ടിമാളു അഗ്നിമിത്ര said...

    ഹോ... ഇതെന്ത് മാഷെ..

  4. Unknown said...

    കവിത വായിച്ചു.
    താങ്കള്‍ പറയുവാനുദ്ദേശിച്ച കാര്യം പൂര്‍ണ്ണമായും പറഞ്ഞോ??
    എങ്കിലും താങ്കളുടെ തന്നെ പഴയ കവിതയുടെ ശക്തി ഇല്ലെന്നു തന്നെ പറയാം.
    എന്നിരുന്നാലും
    അശനിപാതം ചില കാര്യങ്ങള്‍ പറയുന്നുമുണ്ട്.

  5. നിട്ടൂരാന്‍ said...

    കവിത കൊള്ളാം പൊതുവാളെ,തുടര്‍ന്നും എഴുതുക..............

  6. മുസ്തഫ|musthapha said...

    പരീക്ഷണപ്പറക്കലാവുമ്പോ അധികം ദൂരം താണ്ടാന്‍ ശ്രമിക്കരുത്, പുത്തന്‍ ഇന്ധനമാണെങ്കിലും സംഗതി പരീക്ഷണമാണല്ലോ :)