സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ,അതു സംബന്ധമായി വായിച്ച, ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നിയ ഒരു ലേഖനം ബൂലോഗര്‍ക്കു മുന്‍പിലേക്ക് എത്തിക്കാനൊരു ശ്രമമാണിത്.
2007 ഏപ്രില്‍ 12ന്റെ കേരള കൌമുദിയില്‍ എക്സ്ക്ലൂസീവ് പേജില്‍ കാണാപ്പുറം എന്ന കോളം കൈകാര്യം ചെയ്യുന്ന സെബിന് എ ജേക്കബ് എന്ന ലേഖകന്‍ ‘പള്ളിക്കൂടത്തിലെ രതിയും, രേണുകയുടെ മൊഴിയും’ എന്ന പേരില്‍ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. പലരും കണ്ടവരും വായിച്ചവരും ആയിരിക്കും ,കാണാത്തവര്‍ക്കായി ലിങ്ക് ഇവിടെ.
നമ്മുടെയൊക്കെ കുട്ടികളുടെ ഭാവിജീവിതത്തേക്കൂടി ബധിക്കുന്ന ഒരു വിഷയമാണല്ലോ എന്നു തോന്നിയതിനാല്‍ ബൂലോഗത്തുള്ള പലര്‍ക്കും ഇതില്‍ കാര്യമായി പറയാനുണ്ടാകും എന്നു കരുതി വിഷയാധിഷ്ഠിതമായി തുറന്ന ചര്‍ച്ചകള്‍ക്കായി ഇവിടൊരു വേദിയൊരുക്കുന്നു.
Sunday, May 20, 2007
Tuesday, May 08, 2007
മെഴുകുതിരി (കവിത)
വെള്ളിടിത്തീ പോലെ വന്നൊരു വാര്‍ത്ത
യിന്നെന്നെ മരവിച്ചു നിര്‍ത്തിയൊരു ക്ഷണം.
ഏപ്രിലൊന്നാം ദിനമാരോ പറഞ്ഞൊരു
കള്ളമെന്നാദ്യം കരുതി സഹിച്ചു ഞാന്‍.
നിന്റെ കൈയിലെ പച്ചഞരമ്പു മുറിച്ചത്
ജീവിതസ്വപ്നങ്ങള്‍ക്ക് ശോണിമ പോരാഞ്ഞോ?
നിന്റെ മിഴിയിലെ കണ്ണീര് വറ്റിയതെന്റെ
തിളയ്ക്കുമൊരഗ്നിപര്‍വതമായ മനസ്സില്‍
നിന്നു ചിതറിയൊഴുകും ലാവയുടേറിയ ചൂടില്‍
ഏകയായിത്രനാളെന്നെ കാത്തിരുന്നിട്ടോ?
ഏതളവുകോലാലളന്നു നീ കാലമാം
കുത്തിയൊഴുക്കിനെ,സ്മരണ തന് പച്ചപ്പു-
തേടിയലയും കിനാവിന് പ്രകാശവേഗങ്ങളെ
ഏകാന്തതയ്ക്കു കൂട്ടായി വന്നുവോ വിഭ്രമം?
ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
എന്തേ നിനച്ചില്ലയെന്നെ, കെടുതിതന്‍
കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?
ഇല്ലിനി വരില്ലെന്നു കരുതിയൊ?,പൊന്‍നാളമായ്
തിരി തെളിഞ്ഞൊരെന്‍ പൂവിനെ തൊട്ടു തലോടുവാന്‍.
ഇവിടെത്തിളയ്ക്കുന്ന നട്ടുച്ചയില്‍, ലോകമെല്ലാമുറങ്ങുന്ന -
പാതിരാവില്‍, സമയകാലങ്ങളില്ലാതെ സ്വയമുരുകി വീഴുവാന്‍
തീജ്വാലയായ് നിങ്ങള്‍ നിനവിലില്ലേ?,അതില്ലാതെയാവുകില്‍
ആ ജ്വാലയണയുകില്‍ പിന്നെയീ മെഴുകിനുപയോഗമെന്ത്?
സമര്‍പ്പണം :അഗ്രജന്.
യിന്നെന്നെ മരവിച്ചു നിര്‍ത്തിയൊരു ക്ഷണം.
ഏപ്രിലൊന്നാം ദിനമാരോ പറഞ്ഞൊരു
കള്ളമെന്നാദ്യം കരുതി സഹിച്ചു ഞാന്‍.
നിന്റെ കൈയിലെ പച്ചഞരമ്പു മുറിച്ചത്
ജീവിതസ്വപ്നങ്ങള്‍ക്ക് ശോണിമ പോരാഞ്ഞോ?
നിന്റെ മിഴിയിലെ കണ്ണീര് വറ്റിയതെന്റെ
തിളയ്ക്കുമൊരഗ്നിപര്‍വതമായ മനസ്സില്‍
നിന്നു ചിതറിയൊഴുകും ലാവയുടേറിയ ചൂടില്‍
ഏകയായിത്രനാളെന്നെ കാത്തിരുന്നിട്ടോ?
ഏതളവുകോലാലളന്നു നീ കാലമാം
കുത്തിയൊഴുക്കിനെ,സ്മരണ തന് പച്ചപ്പു-
തേടിയലയും കിനാവിന് പ്രകാശവേഗങ്ങളെ
ഏകാന്തതയ്ക്കു കൂട്ടായി വന്നുവോ വിഭ്രമം?
ഭാരങ്ങളൊക്കെയൊഴുക്കിക്കളയാന്‍ മുതിരവേ
എന്തേ നിനച്ചില്ലയെന്നെ, കെടുതിതന്‍
കാണാക്കയത്തില്‍, കടക്കെണിച്ചുഴികളില്‍
തുഴ പോലുമില്ലാത്ത തോണിയായലയുമാത്മാവിനെ?
ഇല്ലിനി വരില്ലെന്നു കരുതിയൊ?,പൊന്‍നാളമായ്
തിരി തെളിഞ്ഞൊരെന്‍ പൂവിനെ തൊട്ടു തലോടുവാന്‍.
ഇവിടെത്തിളയ്ക്കുന്ന നട്ടുച്ചയില്‍, ലോകമെല്ലാമുറങ്ങുന്ന -
പാതിരാവില്‍, സമയകാലങ്ങളില്ലാതെ സ്വയമുരുകി വീഴുവാന്‍
തീജ്വാലയായ് നിങ്ങള്‍ നിനവിലില്ലേ?,അതില്ലാതെയാവുകില്‍
ആ ജ്വാലയണയുകില്‍ പിന്നെയീ മെഴുകിനുപയോഗമെന്ത്?
സമര്‍പ്പണം :അഗ്രജന്.
Friday, May 04, 2007
Subscribe to:
Posts (Atom)