Sunday, May 20, 2007

സെഡ്യൂക്കേഷന്‍ അഥവാ സെക്സ് എജ്യൂക്കേഷന്‍

സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ,അതു സംബന്ധമായി വായിച്ച, ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നിയ ഒരു ലേഖനം ബൂലോഗര്‍ക്കു മുന്‍പിലേക്ക് എത്തിക്കാനൊരു ശ്രമമാണിത്.

2007 ഏപ്രില്‍ 12ന്റെ കേരള കൌമുദിയില്‍ എക്സ്‌ക്ലൂസീവ് പേജില്‍ കാണാപ്പുറം എന്ന കോളം കൈകാര്യം ചെയ്യുന്ന സെബിന്‍ എ ജേക്കബ് എന്ന ലേഖകന്‍ ‘പള്ളിക്കൂടത്തിലെ രതിയും, രേണുകയുടെ മൊഴിയും’ എന്ന പേരില്‍ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. പലരും കണ്ടവരും വായിച്ചവരും ആയിരിക്കും ,കാണാത്തവര്‍ക്കായി
ലിങ്ക് ഇവിടെ.

നമ്മുടെയൊക്കെ കുട്ടികളുടെ ഭാവിജീവിതത്തേക്കൂടി ബധിക്കുന്ന ഒരു വിഷയമാണല്ലോ എന്നു തോന്നിയതിനാല്‍ ബൂലോഗത്തുള്ള പലര്‍ക്കും ഇതില്‍ കാര്യമായി പറയാനുണ്ടാകും എന്നു കരുതി വിഷയാധിഷ്ഠിതമായി തുറന്ന ചര്‍ച്ചകള്‍ക്കായി ഇവിടൊരു വേദിയൊരുക്കുന്നു.

3 comments:

  1. Unknown said...

    "സെഡ്യൂക്കേഷന്‍ അഥവാ സെക്സ് എജ്യൂക്കേഷന്‍"

    എന്ത് ?
    എന്തിന്?
    എങ്ങനെ?

    ഒരു ചര്‍ച്ചാവിഷയം.ഏപ്രില്‍ 12ന് കേരള കൌമുദിയില്‍ വന്ന ഒരു ഫീച്ചര്‍ ‘പള്ളിക്കൂടത്തിലെ രതിയും, രേണുകയുടെ മൊഴിയും’ .

  2. ശാലിനി said...

    ലിങ്ക് കൊടുത്തിരിക്കുന്നത് വായിച്ചു. ശരിക്കും ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് സെബിന്‍ എഴുതിയിരിക്കുന്നത്. ഒരു തുറന്നെഴുത്ത്.

    ഒരു പൊളിച്ചെഴുത്ത് നമ്മുടെ വിദ്യാഭ്യാസരീതിയില്‍ വേണ്ടതുതന്നെ. ശരിയാ‍യ യോഗ്യതയുള്ള അദ്ധ്യാപകര്‍ പഠിപ്പിക്കാന്‍ വരട്ടെ. വേണ്ടയിടത്ത് പ്രതികരിക്കാന്‍, ഭയംകൂടാ‍തെ സംസാരിക്കാന്‍ ഒക്കെ നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ.

    ഈ പോസ്റ്റിട്ടത് നന്നായി.

  3. പരാജിതന്‍ said...

    പൊതുവാളെ, ഇത് സെബിന്റെ സ്വന്തം ബ്ലോഗിലുമിട്ടിട്ടുണ്ട്.